സ്വാഗത ചടങ്ങുകൾക്കും, കൾച്ചറൽ പ്രോഗ്രാമിന് വേണ്ടിയുള്ള റിക്കോർഡിങ് കെ സി എ ജി തുടക്കമിട്ടൂ.

അറ്ലാന്റാ: കെ സി സി എൻ എ യുടെ ഹോസ്റ്റിങ് യൂണിറ്റായ ക്നാനായ കത്തോലിക്ക്  അസോസിയേഷൻ ഓഫ് ജോർജിയ ബോളിവുഡ് കോറിയോഗ്രാഫർ ശിവായുടെ നേതൃത്വത്തിൽ  കെ സി സി എൻ എ യുടെ സ്വാഗത ചടങ്ങുകൾക്കുവേണ്ടിയുള്ള പ്രാക്ടീസും റെക്കോർഡിങ്ങും ആരംഭിച്ചു. കെ സി എ ജി യുടെ കീഴിലുള്ള കൺവൻഷന്‌ രജിസ്റ്റർ ചെയ്ത എല്ലാവരെയും ഉൾപ്പെടുത്തി നടത്തപ്പെടുന്ന സ്വാഗത ചടങ്ങുകൾക്കുള്ള പ്രാക്ടീസ് മെയ് അഞ്ചാം തിയതി ഞായറാഴ്‌ച  ഒരുമണിക്ക്  (1 PM ) ആരംഭിച്ചു . ബോളിവുഡ് സിനിമയിൽ വ്യക്തിമുദ്ര പതിപ്പിച്ച ശിവയുടെ മേൽനോട്ടത്തിൽ നയിക്കുന്ന ഈ സ്വാഗത ചടങ്ങുകൾ എല്ലാ കൺവൻഷനിൽ നടന്നതിനേക്കാളും വ്യെത്യസ്തമാക്കിയും, ക്നാനായ സമുദായത്തിന്റെ ചരിത്രം ഉൾപ്പെടുത്തി രൂപപ്പെടുത്തുന്ന ഈ പ്രോഗ്രാം വളരെയധികം ശ്രദ്ധ നേടുമെന്ന കാര്യത്തിൽ യാതൊരു  തർക്കവും ഇല്ല.
 
കെ സി എ ജി യുടെ കൾച്ചറൽ റെക്കോർഡിങ് ഏകദേശം പൂർത്തിയായിക്കഴിഞ്ഞു.  ജ്യോതി എർണിക്കൽ കഥയെഴുതി സംവിധാനം  ചെയ്യുന്ന  കൾച്ചറൽ പ്രോഗ്രാം ജോസ് കാപറമ്പിൽ , ജെയിംസ് കല്ലറക്കാനായിൽ , ഷാജൻ പൂവത്തുംമൂട്ടിൽ, സാബു വെങ്ങാലിൽ , സാജു വട്ടക്കുന്നത്ത് , ഷീലമ്മ ചക്കാലപടവിൽ എന്നിവർ പ്രധാന കാഥാപാത്രവുമായി അണിനിരക്കുന്നു.
Published By: Simon Illikattil (Atlanta, United States)