കെ സി സി എൻ എ യുടെ പതിമൂന്നാമത് കൺവെൻഷൻ, ഒരെത്തിനോട്ടം

 

 2018 ജൂലൈ മാസം 19 ,20 ,21 ,22  എന്നീ തീയതികളിൽ നടക്കുവാനിരിക്കുന്ന കെ സി സി എൻ എ യുടെ പതിമൂന്നാമത് കൺവെൻഷൻ രെജിസ്ട്രേഷന് ആതിഥേയ നഗരിയായ അറ്റ്ലാന്റയിൽ പ്രോജ്ജ്വലമായ തുടക്കം കുറിക്കപ്പെട്ടു.  ഇടവക വികാരി Rev Fr . Jaimy Puthusseril ഉം സമുദായഅംഗങ്ങളും പ്രതിനിധികളും നിറഞ്ഞ അറ്റ്ലാന്റാ Holy Family Church ഓഡിറ്റോറിയത്തിൽ  മറ്റൊരു മറക്കാനാവാത്ത കൺവെൻഷന് നാന്ദി കുറിച്ചു കൊണ്ട്,  പ്രാർഥനയോടെ  പ്രതീക്ഷയോടെ മാത്യു ശാന്തമ്മ ദമ്പതികളിൽ നിന്നും  കെ സി സി എൻ എ പ്രസിഡന്റ് പതിനായിരം ഡോളർ സ്പോൺസർ ഷിപ്പ് കൈപ്പറ്റിക്കൊണ്ടു തുടങ്ങി വെച്ച രെജിസ്ട്രേഷൻ ഇനിയും മാസങ്ങൾ ബാക്കി നിൽക്കെ ഇതിനോടകം മുന്നൂറുകൾ  കവിഞ്ഞ്  മുന്നേറുന്നു. 

ലോകത്തിലെ തന്നെ  മൂന്നാമത്തെ വലിയ കൺവെൻഷൻ സെന്റർ ആയ ജോർജിയ വേൾഡ് കോൺഗ്രസ് സെന്റർ & ഓംനി ഹോട്ടൽ സമുച്ചയങ്ങളിൽ  കെ സി സി എൻ എ യുടെ പതിമൂന്നാമത് കൺവെൻഷന് തിരശീല ഉയരുമ്പോൾ, ലോക ക്നാനായ ജനത എക്കാലവും ഉറ്റു നോക്കുന്ന ഈ ക്നാനായ മാമാങ്കത്തിന് നിറച്ചാർത്ത് പകരുവാൻ   നിങ്ങളെവരെയും സ്നേഹത്തോടെ  സ്വീകരിക്കുവാൻ ആതിഥേതരായ  അറ്റലാന്റായിലെ സമൂഹം ഒരുമയോടെ  ഒരുങ്ങിക്കഴിഞ്ഞു. 

പ്രകൃതിസൗന്ദര്യംകൊണ്ടും ,പലവിധനേർക്കാഴ്ചകൾകൊണ്ടും  വശ്യതയാർന്ന  ജോർജിയയുടെ  തലസ്ഥാനമായ അറ്ലാന്റാ ഒട്ടു മിക്ക അംഗ സംഘടനകൾക്കും drivable distance ൽ സ്ഥിതി ചെയ്യുന്നൂ എന്ന ഒറ്റ കാരണത്താൽ തന്നെ  ഇത്തവണത്തെ കൺവെൻഷൻ   കെ സി സി എൻ എ യുടെ ചരിത്രത്തിൽ സ്ഥാനം പിടിക്കുവാൻ മാത്രം ഒരപൂർവ ക്നാനായ സംഗമ വേദിയാകും   എന്ന കാര്യത്തിൽ തർക്കമില്ല 

ഒരേ മേൽക്കൂരയ്ക്ക് കീഴിൽ, മൂവായിരത്തി അറുനൂറു പേർക്ക് ഇരിക്കാവുന്ന ജോർജിയ വേൾഡ് കോൺഗ്രസ്സ് ഓഡിറ്റോറിയം,  അതിവിശാലവും വിവിധ സൗകര്യങ്ങളാലും സജ്ജമായിട്ടുള്ള സ്റ്റേജ് , രണ്ടായിരത്തി ഇരുനൂറു പേർക്ക് ഇരിക്കാവുന്ന ഒമിനി  ഹോട്ടലിലെ ഗ്രാൻഡ് ബാൾറൂം,  കൂടാതെ ഓംനിയിൽ തന്നെ ആയിരത്തി അറുനൂറ് പേർക്ക് ഇരിക്കാവുന്ന  ഇന്റർനാഷണൽ ബാൾറൂം,നിരവധി മീറ്റിങ്ങ് മുറികൾ, ഹോട്ടലിനോട് ചേർന്ന് തന്നെ രാവിലെ ആറു  മണി മുതൽ വൈകുന്നേരം പതിനൊന്നു  മണിവരെ പ്രവർത്തിക്കുന്ന, പലതരത്തിലുള്ള ഭക്ഷണങ്ങൾ സാധാരണ നിരക്കിൽ ലഭിക്കുന്ന, പതിനയ്യായിരത്തിൽ കൂടുതൽ സ്‌ക്വയർ ഫീറ്റിൽ വിശാലമായ  വ്യാപിച്ചുകിടക്കുന്ന നിരവധി   ഭക്ഷണശാലകൾ, കൂടാതെ കൺവെൻഷൻ സെന്ററിൽ ആവശ്യാനുസാരണം അനുവദിക്കപ്പെടുന്ന ഭക്ഷണ പാനീയ സൗകര്യങ്ങൾ ഒക്കെയും ഇത്തവണത്തെ  കൺവെൻഷൻ ലൊക്കേഷൻ സവിശേഷതകളാകുമ്പോൾ ആയിരത്തിലധിക മുറികൾ ഉള്ള ഫോർ സ്റ്റാർ ഡയമണ്ട്  ഓംനി ഹോട്ടൽ കൂടാതെ  കൂടുതൽ റൂമുകൾ വേണ്ടിവരികയാണെങ്കിൽ  തൊട്ടടുത്തുള്ള വെസ്റ്റിൻ ഹോട്ടലിൽ ഇതേ നിരക്കിൽ താമസ സൗകര്യം ഒരുക്കുന്നതിന് വേണ്ട ഏർപ്പാടുകൾ   കെ സി സി എൻ എ സ്വീകരിച്ചിട്ടുണ്ട്.

വിവിധ കമ്മിറ്റികൾ കാര്യക്ഷമതയോടെ അവരുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. സി എൻ എൻ  ടൂർ,  ലോകത്തിലെ നാലാമത്തെ വലിയ  അക്വേറിയം, വേൾഡ് ഓഫ്  കോകോ കോള ,  മാർട്ടിൻ ലൂതർ കിങ്ങിന്റെ ജനന സ്ഥലം, സെന്റിനിയൽ ഒളിംപിക് പാർക്ക്,  അണ്ടർഗ്രൗണ്ട്  അറ്ലാന്റാ , സ്റ്റോൺ മൗണ്ടൻ  പാർക്ക്, ഫോക്സ്  തിയേറ്റർ, ഫെർണബാങ്ക്  മ്യൂസിയം, ജിമ്മി കാർട്ടർ ലൈബ്രറി ഇവയെല്ലാം അറ്റ്ലാന്റായിലെ കാഴ്ചകളിൽ പ്രസിദ്ധമാണ്. ജോസഫ്  ഇലക്കാടൻ  ചെയർപേഴ്സൺ  ആയിട്ടുള്ള Tours & Sightseeing Committee നിങ്ങൾക്ക് വേണ്ടുന്ന എല്ലാ സൗകര്യങ്ങളും ഒരുക്കിക്കഴിഞ്ഞു. അതാത് കമ്മറ്റിയുമായി ബന്ധപ്പടുന്നതിനുവേണ്ടിയുള്ള വിവരങ്ങൾ  WWW.KCCNA.COM  ൽ വിശദമായി തന്നെ  കൊടുത്തിട്ടുണ്ട്. 

അൽമായ സംഘടനയായ  കെ സി സി എൻ എ പൂർവാധികം  ശക്തിപ്പെടുത്തണം എന്ന് അമേരിക്കയിലെ എല്ലാ ക്നാനായ മക്കളും ഒരുപോലെ ആഗ്രഹിക്കുന്ന ഈ അവസരത്തിൽ, ഈ വരുന്ന  കെ സി സി എൻ എ യുടെ പതിമൂന്നാമത് കൺവെൻഷൻ എക്കാലത്തേക്കാൾ തിളക്കമാർന്നതാക്കാൻ അംഗസംഘടനകൾ കാണിക്കുന്ന സഹകരണത്തിനും ഉത്സാഹത്തിനും ഏറെ നന്ദിയുണ്ട്. 

യുവജനങ്ങൾക്ക്‌ കൂടുതൽ അവസരങ്ങൾ കൊടുക്കുക,  കൺവെൻഷനിൽ അവരെ കൂടുതൽ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടെ,  ക്നാനായ സംഗീത  പ്രതിഭ, കുട്ടികൾക്ക് വേണ്ടി Little പ്രിൻസ് & പ്രിൻസസ്, ക്നാനായ സമുദായത്തിൽനിന്ന്  കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ വിവാഹിതരായ  നവദമ്പതികളെ  ആദരിക്കുക തുടങ്ങി  പുതുമ അവകാശപ്പെടാവുനെ പല പ്രോഗ്രാമുകൾ കൊണ്ടും ഇത്തവണത്തെ  കൺവെൻഷൻ സവിശേഷതകൾ  അർഹിക്കുന്നു.

ഓരോ അംഗ സംഘടനകൾക്കും സ്വന്തമായി ഒരു കമ്മ്യൂണിറ്റി സെന്റർ എന്ന സ്വപ്‍ന സാക്ഷാൽക്കാരം സഫലമാക്കുവാൻ സഹായിക്കുന്ന 50/50 Raffle  ഒപ്പം ഒന്നാം സമ്മാനമായി Toyota Camry, രണ്ടാം സമ്മാനമായി Tickets for couples to India, മൂന്നാം സമ്മാനമായി ഏറ്റവും പുതിയ മോഡൽ ആപ്പിൾ ലാപ് ടോപ്  മത്സരാർഥികൾക്കും വിജയികൾക്കും ആകർഷകങ്ങളായ സമ്മാന പദ്ധതികൾ എന്നിവയെല്ലാം ഇത്തവണത്തെ കൺവെൻഷന് മാറ്റ് കൂട്ടുന്നു.  ഇക്കുറി  ഏകദേശം രണ്ടായിരത്തോളം യുവ ജനങ്ങളുടെ പങ്കാളിത്തം  ഉണ്ടാകുമെന്നാണ്  കെ സി സി എൻ എ യുടെ ഭാരവാഹികൾ പ്രതീക്ഷിക്കുന്നത്. 

സി എൻ എൻ ടവർ സദാ സമയവും സുരക്ഷാ വലയത്തിൽ പെട്ട് നിക്കുന്നു എന്നത് നമ്മെ സംബന്ധിച്ചിടത്തോളം ആശ്വാസം പകരുന്ന മറ്റൊരു  വസ്തുതയായി കരുതാം.   അതിന് പുറമെ ആവശ്യമെങ്കിൽ  കെ സി സി എൻ എ  കൂടുതൽ  സെക്യൂരിറ്റിയെ നിയോഗിക്കുന്നതിനുള്ള നടപടികൾ  എടുക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ഡിസ്‌കൗണ്ടോടുകൂടിയുള്ള രെജിസ്ട്രേഷൻ അംഗ സംഘടനകളുടെ പൊതുവായ താല്പര്യം പരിഗണിച്ച്  ജനുവരി മുപ്പത്തിഒന്നുവരെ കെ സി സി എൻ എ  നീട്ടി കൊടുത്തിട്ടുണ്ട്.  പല യൂണിറ്റുകളിലും കൺവെൻഷൻ  കിക്കോഫ് വർഷാവസാനത്തോടുകൂടി മാത്രമേ നടത്തുവാൻ സാധിച്ചൊള്ളൂ, കൂടാതെ പലർക്കും വരും വർഷത്തേക്കുള്ള  അവധിക്ക്  അപേക്ഷിക്കുന്നതിനുള്ള സമയം ജനുവരി ആയതിനാലും ആണ് ഈ ഒരു സാഹചര്യം ഒരുക്കിയിട്ടുള്ളത്.  എങ്കിലും അധിക സൗകര്യങ്ങൾ വേണ്ടിയവർ എത്രയും വേഗം തന്നെ രജിസ്റ്റർ ചെയ്ത് അത് കരസ്ഥമാക്കണം എന്ന്  കെ സി സി എൻ എ പ്രത്യേകം അറിയിച്ചിട്ടുണ്ട്.

അമേരിക്കയിലെ എല്ലാ ക്നാനായ മക്കളും എത്രയും പെട്ടന്ന് WWW.KCCNA.COM എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്ത് നിങ്ങളുടെ സാന്നിധ്യം കൊണ്ടും സഹകരണം കൊണ്ടും നമ്മുടെ ഈ പതിമൂന്നാമത്തെ  കൺവെൻഷനെ ഒരു വൻ  വിജയമാക്കി,  കെ സി സി എൻ എ ക്ക്  ശക്തി പകരും   എന്ന ആത്‌മ വിശ്വാസത്തോടെ ശുഭ പ്രതീക്ഷയോടെ,   കെ സി സി എൻ എ  യുടെ പതിമൂന്നാം കൺവെൻഷനിലേക്ക്  നിങ്ങൾക്കെല്ലാവർക്കും നിറഞ്ഞ മനസ്സോടെ സ്വാഗതം നേർന്ന് കൊണ്ട് 

കെ സി സി എൻ എ 2017 -2019 

കൺവെൻഷൻ ചെയർമാൻ

സൈമൺ ഇല്ലിക്കാട്ടിൽ Reported by - Simon Illikattil (Atlanta, Georgia, United States)