കെ സി സി എൻ യുടെ കൺവെൻഷൻ രെജിസ്ട്രേഷൻ 300 കവിഞ്ഞു.

അറ്റ്‌ലാന്റാ: കെ സി സി എൻ എ യുടെ പതിമൂന്നാമത് കൺവെൻഷന്റെ രെജിസ്ട്രേഷൻ ജനുവരി ഒന്നാം തിയതിയോടുകൂടി മുന്നൂറ് കുടുംബങ്ങൾ രജിസ്റ്റർ ചെയ്തുകഴിഞ്ഞു. നവംബർ ഒൻപതാം തിയതിയോടുകൂടി ആരംഭിച്ച രെജിസ്ട്രേഷൻ പ്രതീക്ഷിച്ചിതിലും വളരെ വേഗത്തിലാണ് മുന്നോട്ടു പോകുന്നത്. രെജിസ്ട്രേഷൻ ഇതുപോലെ സമാനമായ രീതിയിൽ മുൻപോട്ടു പോകുകയാണെങ്കിൽ അടുത്ത രണ്ട് മാസത്തിനുള്ളിൽ  ഓംനി ഹോട്ടലിലെ എഴുനൂറ്റി അൻപതു റൂമുകളും ബുക്ക് ചെയ്യപ്പെടും  എന്നാണ് കെ സി സി  എൻ എ യുടെ ഭാരവാഹികൾ പ്രതീക്ഷിക്കുന്നത്.  ഡിസ്‌കൗണ്ടോടുകൂടിയുള്ള രെജിസ്ട്രേഷൻ ഡിസംബർ മുപ്പത്തിനോടുകൂടി അവസാനിച്ചെങ്കിലും, കെ സി സി എൻ എ യുടെ കീഴിലുള്ള ചില  യൂണിറ്റുകളുടെ കിക്കോഫ് വർഷാവസാനത്തോടുകൂടി നടന്നതിനാലും, ജോലി ചെയ്യുന്നവർക്ക് അവധിക്ക്  അപേക്ഷിക്കുന്നതിനുള്ള സമയം ജനുവരി ആയതിനാലും ഡിസ്‌കൗണ്ടോടുകൂടിയുള്ള രെജിസ്ട്രേഷൻ ജനുവരി മുപ്പത്തിഒന്നുവരെ കെ സി സി എൻ എ  നീട്ടി കൊടുത്തിരിക്കുകയാണ്.

കെ സി സി എൻ എ യുടെ പതിമൂന്നാമത് കൺവെൻഷൻ പൂർവാധികം ഭംഗിയോടെ നടത്തുവാനുള്ള ക്രമീകരണങ്ങൾ ആരംഭിച്ചുകഴിഞ്ഞു. കെ സി വൈ എൽ, കെ വൈ എ എ , യുവജനവേദി എന്നീ യുവസംഘടനകളുടെ പങ്കാളിത്തം കൂടുതൽ ഉണ്ടാകുന്നതിനുവേണ്ടി വൈവിധ്യമാർന്ന പ്രോഗ്രാമുകളും, ആകർഷകമായ സമ്മാനങ്ങളും കെ സി സി എൻ എ ഈ കൺവെൻഷനിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ആഥിതേയ യൂണിറ്റായ അറ്റ്‌ലാന്റയിലെ കെ സി വൈ എൽ , കെ വൈ എ എ  ഇനീ യൂണിറ്റുകൾ  സജീവമായിക്കഴിഞ്ഞു. അറ്റ്ലാന്റായിലെ ക്നാനായ മക്കൾ അവരുടെ സഹോദരീ സഹോദരങ്ങളെ എതിരേൽക്കുവാൻ ഒരുങ്ങിക്കഴിഞ്ഞു. കൺവെൻഷന്റെ ഡിസ്‌കൗണ്ടോടുകൂടിയുള്ള രെജിസ്ട്രേഷൻ ജനുവരി മുപ്പത്തി ഒന്നുവരെ ഉണ്ടെങ്കിലും അതുവരെ കാത്തിരിക്കാതെ ഉടനെ തന്നെ രജിസ്റ്റർ ചെയ്ത്  നിങ്ങളുടെ പങ്കാളിത്തം ഉറപ്പ് വരുത്തുക.


Reported by - Simon Illikattil (Atlanta, Georgia, United States)