ഡാളസ് ക്നാനായ അസോസിയേഷൻ പ്രവർത്തന ഉദ്ഘാടനവും KCCNA തെരഞ്ഞെടുപ്പ് സംവാദവും:

ഡാളസ് ക്നാനായ അസോസിയേഷന്റെ  2019-2020 കാലഘട്ടത്തിലെക്കുള്ള  പ്രവർത്തന ഉദ്ഘാടനം ശനിയാഴ്ച വൈകുന്നേരം 2019 ജനുവരി 12,   6:30 ന് ഡാളസ് ക്രൈസ് ദി കിംഗ് ക്നാനായ പള്ളിയുടെ ഹാളിൽ വെച്ച് നടത്തപ്പെടുന്നു. നോർത്ത് അമേരിക്കയിലെ ഏഷ്യൻ  വംശജയായ ജഡ്ജും മലയാളിയും ആയ ഫോർട്ട് ബെന്റ് കൗണ്ടി ജഡ്ജ് ശ്രീമതി ജൂലി മാത്യു സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ശ്രീ. സുജിത് ചെന്നങ്ങാട്ട് 2019 ലേക്കുള്ള KCADFW  പ്രവർത്തന രൂപരേഖ അവതരിപ്പിക്കും. തുടർന്ന് KCCNA  യുടെ 2019-2020  തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന  സ്ഥാനാർഥികളുമായുള്ള സംവാദവും നടത്തപ്പെടുന്നതാണ്. 

 

അനി  മഠത്തിൽതാഴത്ത് നയിക്കുന്ന  ടീം ഹെറിറ്റേജ്    ,ജോസ് ഉപ്പൂട്ടിൽ നയിക്കുന്ന ടീം യൂണിഫൈഡ്  എന്നീ പാനലുകൾ മുഖാമുഖം നിന്ന് തങ്ങളുടെ നിലപാടുകൾ വിശദീകരിക്കുന്ന ഇത്തരമൊരു ഡിബേറ്റ് പ്രാദേശിക തലത്തിൽ KCCNA യുടെ ചരിത്രത്തിൽ ആദ്യമായി  സംഘടിപ്പിച്ചുകൊണ്ട് ഡാളസ് അസോസിയേഷൻ വീണ്ടും ശ്രദ്ധ ആകർഷിക്കുകയാണ്.  KCCNA  യെ കൂടുതൽ ജനകീയമാക്കാനുള്ള  പ്രവർത്തനങ്ങളുടെ തുടക്കം എന്ന നിലയിൽ ആണ് ഇതിന്റെ സംഘാടകർ സംവാദം അവതരിപ്പിക്കുന്നത്.  സമീപകാലത്ത് സമുദായം നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികളോടുള്ള തങ്ങളുടെ  നിലപാടുകളും KCCNA  യെ ശക്തിപ്പെടുത്താനുള്ള ഭാവിപദ്ധതികളും അവതരിപ്പിക്കുന്നതിനോടൊപ്പം  അസോസിയേഷൻ അംഗങ്ങൾ  ഉന്നയിക്കുന്ന ചോദ്യങ്ങളും ഡിബേറ്റിന് ചൂട് പകരും.

Published By: Bijoy Theruvath (Dallas/Fort Worth, United States)