ചരിത്രം കുറിച്ച വിജയവുമായി ടീം യുണൈറ്റഡ്....

 

ചരിത്രം കുറിച്ച വിജയവുമായി ടീം യുണൈറ്റഡ്....

ബിജോയ് തെരുവത്ത്

 

ഡാളസ് : നോർത്ത് അമേരിക്കയിലെ ക്നാനായ അസോസിയേഷനുകളുടെ തെരഞ്ഞെടുപ്പ്  ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ട്  റെക്കോർഡ് നേട്ടത്തോടെ 2019-2020 ഡാളസ് ക്നാനായ കാത്തോലിക് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ  ടീം യുണൈറ്റഡ്  വിജയിച്ചു.  നാലു മാസങ്ങൾ നീണ്ട വാശിയേറിയ പ്രചരണപരിപാടികൾക്ക്   അവസാനം കുറിച്ചുകൊണ്ട് ഡിസംബർ ഒന്നിന് നടന്ന തെരഞ്ഞെടുപ്പിൽ കനത്ത പോളിംഗ് ആണ് രേഖപ്പെടുത്തിയത്. ആകെയുണ്ടായിരുന്ന 907 മെമ്പർമാരിൽ  864 പേർ (96 %) തങ്ങളുടെ സമ്മതിദാനാവകാശം ഉപയോഗിച്ചു. ഇത് KCADFW ന്റെ ചരിത്രത്തിൽ ആദ്യമാണ്.  മുഴുവൻ സ്ഥാനാർഥികളെയും വിജയതീരത്ത് എത്തിച്ച് സുജിത് ചെന്നങ്ങാട്ട് നേത്രത്വം കൊടുത്ത  ടീം യുണൈറ്റഡ്  സമാനതകളില്ലാത്ത പോരാട്ടമാണ് കാഴ്ച വച്ചത്.

  

ശരാശരി 134 വോട്ടിന്റെ ഭൂരിപക്ഷം നേടി ഡാലസ്സിന്റെ മനസ്സ് തങ്ങൾക്കൊപ്പമാണ് എന്ന് തെളിയിക്കാൻ യുവാക്കൾ നേതൃത്വം കൊടുത്ത സംഘത്തിന് കഴിഞ്ഞു. അമേരിക്കയിലെ ക്നാനായ സമൂഹം ഉറ്റുനോക്കിയ തെരഞ്ഞെടുപ്പു വിജയം സമുദായത്തിൽ ആഞ്ഞുവീശാനുള്ള മാറ്റത്തിന്റെ കൊടുങ്കാറ്റിന് തുടക്കമായി കരുതപ്പെടുന്നു. പോസിറ്റീവ് ക്യാമ്പയ്നിങ് നടത്തിയും ജനസമ്മതി നേടാം എന്ന്   ടീം യുണൈറ്റഡ്  വിജയം അടിവരയിടുന്നു.

 

ആശയങ്ങളിലും നിലപാടുകളിലും അടിയുറച്ചു നിന്നുകൊണ്ട് സോഷ്യൽ മീഡിയ പരമാവധി ഉപയോഗിച്ചുകൊണ്ട് നടത്തിയ പ്രചരണം ഡാളസ് ക്നാനായ കമ്യൂണിറ്റിയിലെ യുവ പ്രതിഭകളുടെ സർഗ്ഗശേഷിയുടെ നേർസാക്ഷ്യവും ആയിരുന്നു. 

 

                             2019-2020 ഡാളസ് ക്നാനായ കാത്തോലിക് അസോസിയേഷൻ ഭരണസാരഥ്യത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ: 

പ്രസിഡന്റ് : സുജിത് ചെന്നങ്ങാട്ട്

വൈസ് പ്രസിഡന്റ് : മെൽവിൻ എറികാട്ടുപറമ്പിൽ

സെക്രട്ടറി : സനീഷ് പല്ലാട്ടുമഠം

ജോയിന്റ് സെക്രട്ടറി : നിഷ തറയിൽ

ട്രഷറർ : ജാക്സ് ആകശാല

 

KCCNA വനിതാ പ്രതിനിധി : ഷില്പി പുതിയകുന്നേൽ

KCCNA  യുവജനപ്രതിനിധി : ജിനു അമ്പാട്ട്

KCCNA പ്രതിനിധികൾ

സൈമൺ ചാമക്കാല

സിബി കാരക്കാട്ടിൽ

ജിനു കുടിലിൽ

ജിജു കോളങ്ങയിൽ

Published By: Bijoy Theruvath (Dallas/Fort Worth, United States)