അറ്റ്ലാന്റയിൽ റാഫിൾ ടിക്കറ്റ് വിതരണം തുടക്കം കുറിച്ചു

റിപ്പോർട്ട്: തോമസ് കല്ലടാൻ 

ക്നാനായ കാത്തോലിക്  അസോസിയേഷൻ  ഓഫ് ജോർജിയായുടെ (KCAG) ചിരകാല സ്വപ്നമായിരുന്ന  കമ്മ്യൂണിറ്റി  സെന്റർ  പണിയുവാനായിട്ടുള്ള  ഫണ്ട്റൈസിംഗ്  കിക്ക് ഓഫ്  ജൂലൈ എട്ടാം തിയതി  ഞായറാഴ്ച്ചാ, വിശുദ്ധ കുർബാനക്കു ശേഷം ഗംഭീരമായി നടത്തപ്പെട്ടു.  KCAG പ്രസിഡണ്ട്  ജസ്റ്റിൻ പുത്തൻപുരയിലും  വൈസ് പ്രസിഡണ്ട്  തോമസ് മുണ്ടത്താനത്തിൻറെയും നേതൃത്വ ത്തതിൽ  നടത്തപ്പെട്ട പരിപാടിക്ക്  ജോണി ഇല്ലിക്കാട്ടിൽ  മുഖ്യ അവതാരകൻ  ആയിരുന്നു. 

ഹോളി ഫാമിലി  ക്നാനായ കത്തോലിക്ക ചർച്ഛ്  വികാരി ഫാദർ  ബോബൻ വട്ടപ്പുറത്തു  ആദ്ദ്യ റാഫിൾ  ബുക്ക് വാങ്ങി ചടങ്ങു്   ഉത്ഘാടനം  നടത്തി. ഫാദർ ജെയിംസ് കുടിലിൽ  പരിപാടിയിൽ  പങ്കെടുത്തു.

ഫണ്ട്  റൈസിംഗ്  കമ്മിറ്റി മെംബർ ആയ  ഡോമിനിക്  ചാക്കോനാൽ കമ്മ്യൂണിറ്റിയുടെ ഉന്നമനത്തിനായും ഭാവി തലമുറയുടെ കെട്ടുറപ്പിനും ഉതകുന്ന ഈ കമ്മ്യൂണിറ്റി സെന്ററിന്റെ ആവശ്യകതയെപറ്റി ഊന്നി പറയുകയും എല്ലാവരുടെയും സഹകരണം അഭ്യർത്തിക്കുകയും ചെയ്തു. റാഫിൾ  ടിക്കറ്റ് കോഓർഡിനേറ്റർ, തോമസ് കല്ലാന്തിയിൽ, ടിക്കറ്റ് ബുക്ക് വിതരണം ചെയ്തു.
Published By: Sibi Karakkattil (Dallas/Fort Worth, United States)