സമരം സഭയോടൊ

കന്യാസ്ത്രിമാർ   തങ്ങൾക്ക്   അർഹതപ്പെട്ട   നീതി    നിഷേധിക്കപ്പെട്ടപ്പോൾ   സഭാവസ്ത്രത്തിൽ   നിന്നുകൊണ്ട്   അവർ   പ്രത്യക്ഷ   സമരം   ചെയ്തു.   ഈ    സമരം   സഭയോടാണന്ന്   മെത്രാന്മാർ.   അപ്പോൾ    ഈ    സഭയെന്നു    പറയുന്നത്   പുരോഹിതവൃന്ദമാണ്.   പുരോഹിതവൃന്ദം    ഇത്‌പോലെയാണ്   കന്യാസ്‌ത്രികളെ     അടിച്ചമർത്തുന്നതെങ്കിൽ    സാധാരണ    ആല്മായരുടെ    ഗതിയെന്താവും?   വിശ്വസിക്കുവാനും    അനുസരിക്കുവാനും   മാത്രം    പഠിക്കുന്ന   ആജ്ഞാനുവർത്തികളെയാണ്   അവർക്കാവശ്യം.    അവരുടെ   ഇംഗിതത്തിന്   വഴങ്ങിയില്ലെങ്കിൽ   (പറയുന്നതുപോലെ   അനുസരിച്ചില്ലങ്കിൽ)   ഏഴ്   തലമുറകൾക്ക്   തുടരുന്ന    ശാപത്തിനടിമകളാവുമെന്ന്   സാധാരണക്കാരെ   പറഞ്ഞു   ഭയപ്പെടുത്തുന്നു.   ഈ    ഭയവും,   'ഭയപ്പെടേണ്ട,   ഞാൻ   നിങ്ങളോടുകൂടെയുണ്ട്'   എന്ന   ദൈവവചനവും   എങ്ങനെ   പൊരുത്തപ്പെടുത്തുവാനാവും?   ഭയപ്പെടുന്നവന്    ഒന്നും   സ്വന്തമായിട്ട്   ചെയ്യുവാൻ    സാധ്യവുമല്ല.   ദൈവത്തിന്റെയും   അൾത്താരയുടെയും    മുമ്പിൽ    ഇവർക്കില്ലാത്ത   ഭയം   സാധാരണക്കാർക്ക്    എന്തിന്?     
 
നിശ്ചയദാർഢ്യത്തോടെ   അർഹതപ്പെട്ട   ഒരു    കാര്യത്തിന്   ഇറങ്ങിത്തിരിച്ചാൽ    എന്തു    കാര്യവും   സാധ്യമാണെന്നതിന്   ഉത്തമ   ഉദാഹരണമാണ്   ഈയെടെ   കത്തോലിക്ക   കന്യാസ്ത്രികൾ   നടത്തിയ   സമരം.   സ്ത്രീകൾ    അബലകളാണെന്ന   സങ്കൽപ്പത്താൽ   സംവരണത്തിലൂടെ   അല്ലാതെ,   നിശ്ചയദാർഢ്യത്തിലുടേയും    അധ്വാനത്തിലൂടെയും   സാധാരണ   സ്ത്രികൾക്കും    വിജയിക്കാമെന്ന്    അവർ   കാണിച്ചുതന്നു.  ജാൻസി   റാണി,     ശ്രീമതി   ഇന്ദിരഗാന്ധി ,   സിരിമാവോ  ഭണ്ഡാരനായിക,  മാർഗരറ്റ്   താച്ചർ,   സുഷുമ    സുരാജ്,   ......  ഇവരൊന്നും   സംവരണത്തിലൂടെയല്ല   മുൻനിരയിലും    ഉന്നതിയിലും   എത്തിയത്.
 
ഒരു   വൈദികനൊ,   കന്യാസ്ത്രിയൊ    വഴിപിഴച്ച   ജീവിതം   നയിച്ചു;    നയിക്കുന്നു   എന്നതുകൊണ്ട്   പുരോഹിതവൃന്ദം   മുഴുവനുമൊ,   കന്യാസ്‌തികൾ   മുഴുവനുമൊ,  സഭയൊ    നാറുന്നില്ല ;    കൃത്യമായും   സ്ഥിരമായും   ഇങ്ങനെ    വഴിവിട്ട   ജീവിതം    നയിക്കുന്നവരെ   സംരക്ഷിക്കുന്നതിലൂടെയാണ്   ഈ    മുൻപറഞ്ഞ   വൃന്ദങ്ങളും   സഭയും   നാറുന്നത്.   കുറ്റമറ്റവർക്കെ   അവരെ   തിരുത്തുകയും    ശിക്ഷിക്കുകയും    ചെയ്യുവാനാവു ;   വൃത്തിയായ   കൈ   കൊണ്ടല്ലേ    വൃത്തിയാക്കുവാൻ   സാധിക്കു.   നല്ലവരായ   ഏറെ   കന്യാസ്ത്രികളും   വൈദികരും   മെത്രാന്മാരും   ഇപ്പോഴും   ഉള്ളതുകൊണ്ടാണ്   സഭകൾ   നാമവശേഷമാവാതിരിക്കുന്നത്;   അങ്ങനെ   കുറെ   നല്ലവർ   ഉള്ളതുകൊണ്ടാണ്  ഇവരിലെ   കുറെ   കുറ്റവാളികളെങ്കിലും   പിടിക്കപ്പെടുന്നതും.    
 
 പരാധിയുണ്ടായാൽ    പറയാൻ   മടിക്കാതെ     പറയുകയും,   ആവശ്യമായി    വന്നാൽ    പരാതിപ്പെടുകയും    വേണം.   പലരും,  രഹസ്യമായിപോലും    പറയുവാനും   പരാധിപ്പെടുവാനും    മടിക്കുന്നതുകൊണ്ടാണ്   സ്ഥിരമായി   ചൂഷണം   ചെയ്യപ്പെടുന്നതും,   ചൂഷണം   ചെയ്യുന്നവർ   വിജയിച്ചു   വിരാജിക്കുന്നതും.   
 
 ഈ    കന്യാസ്ത്രിമാരുടെ    സമരത്തിലൂടെ   സ്ത്രീസമൂഹമാണ്   വിജയിച്ചത്.  സ്ത്രീകൾ   ഒരു   സ്ഥലത്ത്   തളച്ചിടുവപ്പെടുവാനുള്ളവരല്ലന് ന്   എല്ലാവരേയും   ബോധ്യപ്പെടുത്തി.   കന്യാസ്ത്രികൾ,   അതും   അവരുടെ   സ്ഥാനവസ്ത്രത്തിൽ,   സഭയിൽനിന്നും   നീതി   ലഭിക്കുന്നതിനായി   സമരം   ചെയ്യുക   എന്നത്   ചരിത്രത്തിലാദ്യമായിട്ടായിരിക് കും;   അതുകൊണ്ടാണ്  യഥാസ്ഥിതികർക്കും   മറ്റുള്ളവർക്കും   അത്   ഉൾക്കൊള്ളുവാനാവാതെ   വന്നത്.   എന്നാൽ    തിരുവസ്ത്രങ്ങളിൽ    നിന്നുകൊണ്ടും    സമരം   ചെയ്യാമെന്ന്   പഠിപ്പിച്ചതും,   ഇടുക്കിയിലെ    വഴികൾ   തടഞ്ഞും,   അവിടെ   പൊങ്കാലയിട്ടും,   ജീവിച്ചിരിക്കുന്നവന്റെ    ശവടക്ക്   അത്യന്തം   ആർഭാടത്തോടെ   നടത്തിയും   കാണിച്ചുതന്നതും    കത്തോലിക്കാ   സഭയിലെ   വൈദികരും   വൈദിക   ശ്റേഷ്ടരുമാണ്.    വൈദികർ   സമരം   ചെയ്യുന്നത്   സാധാരണ   വിശ്വാസി   സമൂഹത്തിന്   കുഴപ്പമില്ലാത്തതിനു    കാരണം   അവർ   നമ്മുടെ    പാപങ്ങൾ   ബന്ധിച്ചു   നരകത്തിലേക്ക്   വിടുമെന്നുള്ള   വിശ്വാസത്താലാണ്.   എന്നാൽ   ഇതിനൊക്കെ   വർഷങ്ങൾക്കു    മുമ്പേ   ബ.  വടക്കനച്ഛൻ   സഭയിലെ   തെറ്റുകൾ   ചൂണ്ടിക്കാണിച്ചതിന്   അദ്ദേഹത്തെ   സഭ   പുറത്താക്കിയിരുന്നു.   ശേഷം   അദ്ദേഹം   തേക്കുംക്കട്ട്  മൈതാനത്ത്   കുർബ്ബാനയർപ്പിച്ചു.   അന്ന്   അതിൽ   പങ്കെടുത്ത   നാനാ    ജാതി - മാത    ജനാവലിയുടെ    അത്ര   ഇന്നുവരെ   ഒരു   യോഗത്തിലും   ഉണ്ടായിട്ടില്ലന്ന്   പറയപ്പെടുന്നു.   പിന്നീട്  വർഷങ്ങൾക്കുശേഷം   അദ്ദേഹത്തെ   സഭ   തിരികെയെടുത്തു.
 
ഇടവക   വികാരി   ഇടവകയുടെ   പിതാവും,   മെത്രാൻ   രൂപതയുടെ   പിതാവും   ആണ്.  നിങ്ങളുടെ   പിതാവ്   ഒരു   തെറ്റ്   ചെയ്‌താൽ   നിങ്ങൾ    അത്    പുറത്തു   പറയുമോയെന്ന്   ഉന്നത  സ്വാർത്ഥ  ലക്ഷ്യങ്ങൾ   ഉള്ള   അച്ഛന്മാർ   ചോദിക്കുന്നു.  ഏത്   അപ്പനാണ്   മക്കൾക്ക്   ഉപദ്രവങ്ങളും   പീഢനങ്ങളും   കൊടുക്കുക.  ആൽമീയ   പിതാവായ   വികാരിയച്ഛൻ   പ്രായപൂർത്തിയാവാത്ത   പെൺകുട്ടിക്ക്   ദിവ്യഗർഭം   സമ്മാനിച്ചിട്ട്,  അതിന്റെ   ഉത്തരവാദിത്വം   ആ   പെൺകുട്ടിയുടെ   അപ്പനിൽ   കെട്ടിവച്ചവന്റെ   അത്രേം   വരില്ലല്ലോ   നമ്മുടെ   ഫ്രാങ്കോച്ചേട്ടൻ.
 
വിവരമുള്ള   മെത്രാന്മാർ   ഫ്രാങ്കോച്ചേട്ടനെ   ജയിലിൽ   സന്ദർശിച്ചശേഷം   അദ്ദേഹത്തെ   ഉപമിച്ചത്   യേശുക്രിസ്തുവിനോടാണ്.  യേശു   പത്രോസിന്റെമേൽ   തന്റെ   പള്ളി   പണിതു;  ഫ്രാങ്കോച്ചേട്ടൻ   ആരുടെമേൽ   പള്ളി   പണിയുമോ   ആവോ?