ശ്രദ്ധയിൽ ഉള്ള അശ്രദ്ധ - ജോൺ കരമ്യാലിൽ , ചിക്കാഗോ

ക്നാനായ   കുട്ടികൾ   ഇതര   വിഭാഗങ്ങളിൽ   നിന്നും   വിവാഹം   കഴിക്കുന്നതിന്റെ    80 %   ഉത്തരവാദിത്വം   മാതാപിതാക്കൾക്കാണന്നു    വായിക്കുവാൻ    ഇടയായി.   പ്രായപൂർത്തിയെത്തി   സ്വന്തമായി    ജീവിക്കുവാൻ   പ്രാപ്തിയാവുംവരെയുള്ള    എല്ലാത്തിന്റെയും   ഉത്തരവാദിത്വം   മാതാപിതാക്കൾക്കാണ്.   കുട്ടികളെ   പഠിപ്പിക്കേണ്ടതിനാലും,    എല്ലാ    വിഷയങ്ങളും    പഠിപ്പിക്കുവാൻ   മാതാപിതാക്കൾക്കാവില്ലാത്തതിനാലും   അവർ   കുട്ടികളെ   സ്‌കൂളിൽ   വിടുന്നു.  അതുപോലെ   ആല്മീയ   കാര്യങ്ങൾക്കായി    പുരോഹിതരുടെ   അടുത്തും   (എല്ലാ   വിഭാഗങ്ങളിലും).   ഇപ്പോൾ   ജീവിതത്തിന്റെ   മധ്യഭാഗം   കഴിഞ്ഞ    മിക്ക    ക്നാനായർക്കും   താൻ   ഉൾപ്പെടുന്ന   സമുദായത്തെയോ   മതത്തെയോപറ്റി    അധികം  ഗ്രഹിയുണ്ടായിരിക്കില്ല.   ഒരു   കൂട്ടത്തിൽ   (ഗണത്തിൽ)   ജനിച്ചു,   അവിടെയുള്ള    പള്ളിയിൽ   പോയി,   വളർന്നു,   അതിൽ   ഒന്നിനെ   വിവാഹം   ചെയ്തു,   മരിച്ചു    എന്നല്ലാതെ   അവരെ   സംബന്ധിച്ചിടത്തോളം,   പള്ളി    സ്വർഗ്ഗവും    പൂജാരിമാർ   ദൈവങ്ങളുമാണ്.   വീഡിയോയും    സോഷ്യൽ   മീഡിയായും   പണ്ട്   ഇല്ലാതിരുന്നതിനാൽ   ഇന്നത്തെപ്പോലെ   ഈ   ദൈവങ്ങളുടെ   തെറ്റുകളും   കള്ളത്തരങ്ങളും   പീഢനങ്ങളും   പുറത്തധികം   ആരും   അറിഞ്ഞിരുന്നുമില്ല.   ധാരളം   നല്ല   പൂജാരിമാർ   അന്നും   ഇന്നും    ഉണ്ട്;   ഒരു   തുള്ളി    നാരങ്ങാനീര്   മതിയല്ലോ   ഒരു   കുടം   ശുദ്ധ   പാലിന്റെ   ഗുണം   ഇല്ലാതാക്കുവാൻ.   
 
ക്നാനായ   സമുദായത്തിലെ    കുട്ടികൾ   സമുദായം    മാറി    വിവാഹം   കഴിക്കുന്നതിന്റെ    ഏറ്റവും   പ്രധാന   കാരണം   തെക്കുംഭാഗരും   വടക്കുംഭാഗരും    ഒന്നിച്ചുള്ള    യുവജന   ധ്യാനങ്ങളും   ക്യാബുകളും   ആണ്.   ഇങ്ങനെയുള്ള   ധ്യാനങ്ങളും   ക്യാബുകളും   കൂടുതലായും   വടക്കുംഭാഗ   പള്ളികളിൽ   നടക്കുന്നു.   കൂടാതെ   ധ്യാനിപ്പിക്കുവാനും,   കൗൺസിലിഗിനുമായി   വരുന്നവരിലും ,   സംഘാടകരിലും    ഏറെപ്പേരും   വടക്കുംഭാഗരുമാണ്.   വളരെ   ചുരുക്കമായി   വരുന്ന   തെക്കുംഭാഗർക്കാണങ്കിൽ   സമുദായത്തെപ്പറ്റി    ഒന്നും   മിണ്ടുവാൻ   സ്വാതന്ത്ര്യവുമുണ്ടാവില്ല.   പ്രതേകിച്ച്   അമേരിക്കയിലാണെങ്കിൽ,    ക്നാനായ   വൈദികർ    അങ്ങാടിയത്ത്   പിതാവിന്റെ    ജോലിക്കാർ    ആണന്ന്    മാത്രമല്ല;    ക്നാനായ   ഗോത്രത്തലവനായ    മൂലക്കാട്ട്   പിതാവുമായി    അവർക്ക്   യാതൊരു    ബന്ധവുമില്ല.     
 
തെക്കുംഭാഗ   പള്ളികളിലേക്ക്   വടക്കുംഭാഗ   വൈദികരുടെ   തുടരെത്തുടരെയുള്ള   സന്ദർശനങ്ങളും,   അവരുടെ   പ്രസഗംങ്ങളും   കുട്ടികൾ    സമുദായം   വിടുന്നതിനുള്ള   ഒരു   പ്രധാന   കാരണമാണ്.
 
തെക്കുംഭാഗർ   ജനസംഖ്യയിൽ   വളരെ   കുറവായതിനാലും,   യുവജനങ്ങൾ  വീഴുവനായിട്ട്   നോക്കിയിരിക്കുന്ന   പ്രായമായതിനാലും   മുൻപറഞ്ഞ   ക്യാബുകളിൽ   ചെല്ലുമ്പോൾ   മറ്റുള്ളവർക്ക്   അവരുടെ   വലയിൽ   വളരെ   അനായാസകരമായി    വീഴ്ത്താം.  ഈ   പുതിയ   യുഗത്തിൽ   കുട്ടികൾക്ക്   മാതാപിതാക്കളെ   അത്ര   ഭയപ്പെടുകയും   വേണ്ട;   എന്നാൽ   കുട്ടികളെ   വഴക്ക്   പറഞ്ഞാൽ   അവർ   വല്ല    അവിവേകവും   കാണിച്ചലോയെന്ന   ഭയം   മാതാപിതാക്കൾക്കുമുണ്ട്.  അതിനാൽ   കുട്ടികൾ   പറയുന്ന,   ആവശ്യപ്പെടുന്ന   എല്ലാ   കാര്യങ്ങളും   സാധിച്ചുകൊടുക്കും.   അതിനാൽ   പല   കുട്ടികൾക്കും   ഇല്ല,  അല്ല,  പാടില്ല,  നോ   എന്ന   വാക്കുകളുടെ   അർത്ഥം   അറിയില്ല;   അതുകൊണ്ട്   ഈ   വാക്കുകൾ    കൃത്യമായിട്ട്   പറയിണ്ടടത്തു   പറയുവാൻ  കുട്ടികൾക്ക്   സാധിക്കില്ല.   മക്കൾ    കുട്ടികൾ   ആയിരിക്കുമ്പോൾ   അവർക്ക്   എന്താണ്   വേണ്ടതെന്ന്   അവരെക്കാൾ   കൂടുതലായിട്ട്   അറിയാവുന്നത്    അവരുടെ   മാതാപിതാക്കൾക്കും    അധ്യാപകർക്കുമാണ്.   മാതാപിതാക്കൾ   പറയുന്നതും,   അവരുടെ    സ്നേഹവാത്സല്യങ്ങളും   കുട്ടികൾക്ക്    മനസ്സിലാവണം.  
 
കുട്ടികൾക്ക്    സ്‌കൂളിൽ   ഇതര   സമുദായത്തിൽ   നിന്നും   ജീവിത   പങ്കാളികളെ   തിരഞ്ഞെടുക്കുകയില്ലേ   എന്ന   സംശയം   ഉളവാകാം.   എന്നാൽ   അതിനുള്ള   സാധ്യത   വളരെ   കുറവാണ്.  കാരണം   കുട്ടികൾക്കുത്തന്നെ    കുട്ടികളിൽ   പല   വ്യത്യാസങ്ങളും   കാണുവാനും   അനുഭവപ്പെടാനും   സാധിക്കും.   അതുപോലെ   അവിടെ    അതാത്   രാജ്യങ്ങളിലെ    ആചാരവും   സംസ്കാരവും   പരിപാലിക്കുന്നതിനെ   പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.   എല്ലാ   ജാതി - മത - രാജ്യ   സംസ്കാരവും    നല്ലതാണെങ്കിലും   വ്യത്യാസം,  വ്യത്യാസമാണല്ലോ.   ധ്യാനങ്ങളിൽ   നമ്മളെല്ലാം   ഒന്നാണെന്ന്   പറഞ്ഞു   ഒന്നാക്കാൻ    ശ്രമിക്കും,   പ്രത്യേകിച്ച്  ക്നാനായ   സമുദായം   ഇല്ലാതാക്കുവാൻ   ശ്രമിക്കുന്നവർ.   എന്നാൽ    സ്‌കൂളുകളിലെ    വിക്ഷയങ്ങളെല്ലാം   വ്യത്യസ്ത്യങ്ങളാണ്.       
 
നമ്മൾ   (ക്നാനായർ)    നമ്മളാണെന്നും   (ക്നാനായരാണെന്നും)   ബന്ധുത   ഒഴിവാക്കിയുള്ള   സൗഹൃദമെ    ഇതരരുമായി   അവാവു   എന്നും   കുട്ടികളെ    പറഞ്ഞു    മനസ്സിലാക്കുന്നത്   നല്ലതാണ്.   ഇതിനു   കാരണം    ഇതര   സമുദായങ്ങൾ   നല്ലതല്ലാഞ്ഞിട്ടല്ലന്നും   നല്ലവരാണെന്നും   എന്നാൽ   ബന്ധുതയിൽ   യോജിക്കില്ലന്നും;   ഓരോ   സമുദായത്തിനും   മതത്തിനും    രാഷ്ട്രത്തിനും   അതിന്റെതായ   ആചാരാനുഷ്ഠനങ്ങളും   രീതികളും   ഉണ്ടെന്നും;   നമ്മൾ   നമ്മുടെ    തനതായ    ആചാരാനുഷ്ടാനങ്ങൾ   പാലിക്കപ്പെടേണ്ടവരാണെന്നും    പഠിപ്പിക്കണം.   നമ്മുടെ   ഈ    ചെറിയ   സമുദായം   ഒരിക്കലും  ഒരു    കാരണവശാലും   ക്ഷമിക്കുകയില്ലാത്ത    ഒരേ   ഒരു   തെറ്റ്  സമുദായം    മാറി   വിവാഹം   കഴിക്കുന്നതാണെന്നും,   അങ്ങനെ   വിവാഹം   കഴിച്ചാൽ   സമുദായത്തെ   സംബന്ധിച്ചിടത്തോളം   അത്   'ചത്തതിന്   ഒക്കുമേ   ജീവിച്ചിരിക്കലും'   എന്നതുപോലെയാണന്നും,  അങ്ങനെ   ചെയ്താൽ    മോർച്ചറിയിൽ   കിടക്കുന്നതുപോലെയാണന്നും,   സൗകര്യം   പോലെ    അടക്കുകയെ    വേണ്ടുവെന്നും   പഠിപ്പിക്കണം.       
 
ഇപ്പോഴും    മൂലക്കാട്ട്   പിതാവും    പണ്ടാരശ്ശേരി    പിതാവും    വെട്ടിക്കാട്ടിലച്ചനുമൊക്കെ   നാട്ടിലെ   ക്നാനയപ്പള്ളികളിൽ,   പ്രത്യേകിച്ച്   മലബ്ബാറിലുമെല്ലാം   പെരുന്നാളിനും    മറ്റും   പോയി   വി.  കുബ്ബാനയർപ്പിച്ചും   പ്രസഗിച്ചും    പ്രദിക്ഷണം   നടത്തിയും   മറ്റെല്ലാ   ആഘോഷ   പരിപാടികളിലെല്ലാം   പങ്കെടുക്കുകയും   ചെയ്യുന്നു;   നല്ലത്.   എന്നാൽ   ഇവർ   എവിടെയെല്ലാം   നമ്മൾ   ക്നാനായർ   എന്ന   ഒരു   വിഭാഗമാണെന്നും,   നമുക്ക്   പുറത്ത്   പോവാനോ,   അന്യരെ   അകത്ത്   കയറ്റാനോ   പറ്റില്ലെന്നും   നമ്മൾ   നമ്മളായി   നിൽക്കേണ്ടത്   ഉള്ളതുകൊണ്ട്   ഇടവകാഗംത്വം   സ്വയമേ   ഉപേക്ഷിച്ച്    ഇതര   ജാതിയിൽ   നിന്നും    വിവാഹിതരായവർക്ക്,   നാട്ടിലും   ലോകത്തെവിടെയും   ഒരു   ക്നാനായ   പള്ളികളിലും   അഗംത്വം   കൊടുക്കുകയില്ലന്നും   പ്രസംഗിച്ചിട്ടുണ്ടോ?   കുറെ   നാട്ടുകാരുടെ   ഫോട്ടോ   പ്രദർശനമല്ലാതെ   ഇതിൽ   എന്തുണ്ട്?   മൂലക്കാട്ട്   പിതാവിനോട്   ക്നാനയന്റെ   നിർവചനം   ചോദിച്ചപ്പോൾ  അദ്ദേഹം   മറുചോദ്യം   ചോദിച്ചു.   അത്   കേട്ടുകൊണ്ടിരുന്നവർ   എന്ത്യേ,  ചോദ്യത്തിനുത്തരം   കിട്ടാത്തപ്പോൾ   ആ   പ്രസഗം   തടസ്സപ്പെടുത്തി   ഉത്തരം  പറയിപ്പിച്ചില്ല?   മറുചോദ്യം   ഉത്തരമല്ലന്ന്   അറിയില്ലേ?   വി.  കുർബ്ബാന   അർപ്പിക്കുന്ന   45  മിനിറ്റ്   സമയം   മാത്രമെ    ദൈവത്തിന്റെ   പ്രതിപുരുക്ഷരായി   ഇവരെ   കാണേണ്ടതുള്ളു;   അത്   കഴിഞ്ഞാൽ   തുല്യതയാണ്   വേണ്ടത്.   അവരെ   ബഹുമാനിക്കേണ്ട   എന്നല്ല;   അല്മേനികൾ   ബഹുമാനിക്കുന്ന   അതെ    അളവിൽ   അവർ   തിരിച്ചും   ബഹുമാനിക്കണം.   അവർ   ദൈവത്തിന്റെ    പ്രതിപുരുക്ഷന്മാർ   ആയിരിക്കുമ്പോൾ   നമ്മൾ   ദൈവമക്കളാണ്.
 
ന്യൂജേഴ്‌സിയിൽ   ഒരു    ദേവാലയം   വാങ്ങി    അവിടെയുള്ള   ക്നാനായർ    സ്വപ്നസാക്ഷാൽക്കാരത്തിന്റെ   നിർവൃതിയിൽ    ആയി;  സന്തോഷം.   ന്യൂജേഴ്സിയിലെ   മെറ്റുച്ചിൻ   രൂപതയിൽ   നിന്നുമുള്ള   ഒരു   കത്തോലിക്ക   ദേവാലയമാണ്   വാങ്ങിച്ചത്.   അതായത്   ഒരു   ഭാഗത്ത്   കത്തോലിക്ക   സഭ   ക്ഷയിക്കുകയും   പള്ളികൾ   വിൽക്കപ്പെടുകയും   ചെയ്യുന്നു.   ഇങ്ങനെ    കോട്ടയം    രൂപതയ്ക്ക്   യാതൊരു   അധികാരവും   നിയന്ത്രണവും   ഇല്ലാത്തിടത്ത്   പള്ളികൾ   വാങ്ങിയും,   അന്യരെ   ഏൽപ്പിച്ചും   കപ്പം   കൊടുത്തും   പള്ളികൾ   നിലനിർത്തുന്നത്    നമ്മുടെ   കുട്ടികൾ   നമുക്ക്   നഷ്ടപ്പെടുവാൻ    ഏറെ    കാരണമാവാം.