പ്രശ്നങ്ങൾ പരിഹരിക്കപ്പെടണം. ജോൺ കരമ്യാലിൽ, ചിക്കാഗോ.

പ്രശ്നങ്ങളിൽ   നിന്നും    ഓടി    മറയുവാനും   അകന്നുനിൽക്കുവാനും    എളുപ്പമാണ്.   അതുകൊണ്ട്   പ്രശ്നങ്ങൾ   ഇല്ലാതാവുകയോ,   നമ്മൾ   അതിൽനിന്നും    രക്ഷപെടുകയോ   ചെയ്യുന്നില്ല.  പ്രശ്നങ്ങളുടെ   കാരണം   കണ്ടുപിടിച്ച്   പ്രശ്നപരിഹാരം   കാണുന്നതാണ്   ശാശ്വത   പരിഹാരം.   ഭയമുള്ളവരാണ്,  ഓസ്ട്രിച്ച്   (ഒട്ടകപ്പക്ഷി)   ഓടിയകന്ന്   തല   മണ്ണിനടിയിൽ   പൂഴ്ത്തി    ഒളിക്കുന്നതുപോലെ   പ്രശ്നങ്ങളിൽ   നിന്നും   അകന്നുമാറുന്നത്.  എത്ര   അകലെ   മറിയാലും   ഒരു   പ്രശ്നമുണ്ടെങ്കിൽ,   പരിഹരിക്കപ്പെടുന്നതുവരെ   അത്   നിലനിൽക്കും. 

മനസ്സിനെ   പോസിറ്റീവ്   ആയി   നിർത്തുവാനായി   തർക്കങ്ങളിൽ   നിന്നും   മാറിനിൽക്കുക   എന്നത്   മറ്റുള്ളവരെ   സഹായിക്കുവാതിരിക്കുവാനുള്ള   ഒരു   ഉപാധിയാണ്.   ഒരാളുടെ  ആവശ്യസമയത്തു   സഹായിക്കുന്നതിന്   പകരം   പ്രാർത്ഥിക്കാം ,  ദൈവം   അനുഗ്രഹിക്കട്ടെ    എന്നൊക്കെപ്പറഞ്ഞു   ഒഴിവാകുന്നതുപോലെ.   അവനവന്റെ    ഭാഗങ്ങൾ   പൂർണ്ണമായിട്ടും   ശരിയെന്നു   തോന്നുന്നുണ്ടെങ്കിൽ   സ്വജയത്തിനുവേണ്ടി    പ്രയത്നിക്കുന്നത്   ശരിക്കും   ശരിയാണ്.   നമ്മുടെ   ഭാഗങ്ങൾ   ശരിക്കും   ശരിയാണെങ്കിൽ   മറ്റുള്ളവരുടെ   ശരികൾ   നമ്മൾ   കാണാതിരിക്കില്ല.  

ഒരു    തർക്കത്തിൽ    ഇരുകൂട്ടരും   തോൽക്കുകയാണെങ്കിൽ   ഇരുകൂട്ടരിലും   സത്യവും   അറിവും   ഇല്ലന്നുള്ളതാണ്  സത്യം.   മറുവശത്തുള്ള   ഒരാൾ   പറയുന്നത്   ശ്രദ്ധിച്ചു    കേൾക്കണമെങ്കിൽ    അവൻ   ധാർമ്മികബോധവും   വിശാല   മനസ്കതയും    ഉള്ളവനാകണം.   തർക്കങ്ങളിൽ   തർക്കിച്ച്   പിരിഞ്ഞുകഴിയുമ്പോൾ   എതിർവശത്ത്   ശരിയുണ്ടെന്ന്    തോന്നിയാൽ   അയാൾ   ജയിച്ചുവെന്നർത്ഥ൦.   ശേഷം   അയാളെ    കാണുന്നതും   സംസാരിക്കുന്നതും   അവരുടെ    സുഹൃദ്ബന്ധം   ദൃഢമാക്കും.   ജ്ഞാനികൾ   തർക്കിക്കുകയല്ല ;   വാദിക്കുകയാണ് .   അത്   മറ്റുള്ളവരെ   തോൽപ്പിക്കുവാനല്ല ;  സത്യവും   ശരിയും   അറിയിക്കുവാനാണ്.   
     
മറ്റുള്ളവരെ   കേൾക്കാനും    അറിയാനും    ശ്രമിക്കാത്തത്   അവരുടെ   വ്യക്തിപരമായ   കാര്യങ്ങളിൽ   ഇടപെടാതിരിക്കുന്നതുപോലെയല്ല.   മറ്റുള്ളവരെ   അടിച്ചമർത്തണമെന്ന്   ചിന്തിക്കാതെ,   ഒരുവൻ   തന്നെത്തന്നെ   അറിയുകയും   മറ്റുള്ളവരുടെ    മാന്യതയെ   മാനിക്കാനുള്ള   വിശാല   മനസ്കതയുമുണ്ടെങ്കിൽ   മാനസ്സിക   സംഘർഷവും    പിരിമുറുക്കവും   നന്നേ   കുറയും.    സംഘർഷത്തിനും    പിരിമുറുക്കത്തുനും   നല്ല   മരുന്നുകളിൽ    ഒന്ന്   ശുദ്ധ   മനസ്സാണ്. 
     
നമ്മൾ   ജയിക്കുവാനായി    കൂടുതൽ   ഊർജ്ജം   കളയുകയല്ല ;  ഉപയോഗിക്കുകയാണ്.    ആവശ്യങ്ങൾക്ക്   പണം   ചിലവഴിക്കുന്നത്   പോലെ.   ചിലവഴിക്കുന്നതും   ധൂർത്തടിക്കുന്നതും   വ്യത്യസ്തമാണല്ലോ.  തോൽക്കാനാണെങ്കിൽ   അധ്വാനിക്കേണ്ടതില്ലല്ലോ ;   വെറുതെയങ്ങ്    നിന്നുകൊടുത്താൽ   മതിയല്ലോ. 
     
അഭിപ്രായവ്യത്യാസങ്ങൾ    ഒരു    മേശയ്ക്കു    ചുറ്റും   ഇരുന്ന്   സംസാരിച്ചാൽ    തീരാവുന്നതേയുള്ളുവെന്ന്    ശ്രീ   അനിൽ    മാറ്റത്തിക്കുന്നേൽ   പറയുന്നു.   ഇങ്ങനെ    പറയുന്നതല്ലാതെ   ഈ    മാന്യ   ദേഹം   എന്തുകൊണ്ട്   അതിനായി   പ്രവർത്തിക്കുന്നില്ല.   ഇനി    ഇദ്ദേഹം    ഉദ്ദേശിക്കുന്നത്   തന്റെ   അടുക്കള   മേശയ്ക്കു   ചുറ്റും   ചെന്നിരുന്നു    കേൾക്കണമെന്നാണോ.   അതിന്   അയാൾ   ആര് ?   (What  is  he?)   ആശ്രിത   വത്സരരായി   കിട്ടുന്ന   സ്ഥാനങ്ങൾ   എപ്പോൾ   വേണമെങ്കിലും   നഷ്ടപ്പെടാം.   ചൊറിഞ്ഞു   കൊടുക്കുമ്പോൾ    നഖ൦  കൊണ്ട്   ഒന്ന്   പോറിയാൽ   മതി    പുറത്താകാൻ.   അർഹതകൊണ്ട്   ലഭിക്കുന്നതെ   ശാശ്വതമാകു.  
     
സീറോ   മലബ്ബാർ   എന്ന്   വിശ്വസിക്കുകയും   കരുതപ്പെടുകയും   ചെയ്യുന്ന    ക്നാനായർ    സീറോ   മലബ്ബറിനു   പുറത്തു    സേവനം   ചെയ്യുന്ന ഒരു   വൈദികന്റെ   സേവനം   ആവശ്യപ്പെടുന്നത്    ആ   ആളിൻറെ   വ്യക്തിപരമായ   താല്പര്യമല്ലേ.  അത്   ഒരു    ഉപകാരവും   സഹായവുമായി   മറ്റു   വൈദികർ   കരുതുന്നതല്ലേ   ഉചിതം ;   അവനവന്റെ    ടെറിട്ടറി    എന്ന്    പറഞ്ഞു    വഴക്കുണ്ടാക്കണമോ.   അതാണോ    നമ്മൾ   വിശ്വസിക്കുകയും    വിശ്വസിപ്പിക്കുകയും    പഠിപ്പിക്കുകയും    ചെയ്യുന്ന   വിശുദ്ധ    ഗ്രന്ഥ൦   പറയുന്നത്.   ടെറിട്ടറി    ഒരു   പ്രശ്നനമാണെങ്കിൽ    അങ്ങാടിയത്ത്   പിതാവിന്റെ   കീഴിലുള്ള    വടക്കേ അമേരിക്കയിലെ    ക്നാനായ   പള്ളികളിലേക്ക്   നമ്മുടെ   പിതാവായ   മൂലക്കാട്ട്   പിതാവിനെ    നമ്മളായിട്ട്   എന്തിന്    വലിച്ചിഴയ്ക്കണം.