സാംസ്കാരിക വ്യത്യാസം - ജോൺ കരമ്യാലിൽ , ചിക്കാഗോ.

എല്ലാവർക്കും   സ്വന്തമായും   കുടുംബപരമായും   ജാതിപരമായും  മതപരമായും   ദേശപരമായും   രാജ്യപരമായും   സംസ്കാരമുണ്ട്.   അതിൽ   വ്യത്യാസങ്ങളുമുണ്ട്.    എന്നാൽ   അതിൽ   പൊരുത്തങ്ങളാവും    ഏറെയും.  അതുകൊണ്ടാണ്   നമുക്ക്   മനുഷ്യസമൂഹമായി    ജീവിക്കുവാൻ    സാധിക്കുന്നത്.   എന്റെ   കുലവും   ജാതിയും   മതവും  സംസ്കാരവും   പോലെ   മേന്മയുള്ളത്    വേറേയില്ലന്ന്   ധരിക്കുന്നു.   നമ്മളിലെ   മേന്മപോലെ   മറ്റുള്ളവരിലും   അത്   ഉണ്ട് ;  വ്യത്യസ്തങ്ങളായിരിക്കും.   ഭാരതീയ   സംസ്കാരമാണ്   ഏറ്റവും   മുൻപിൽ   എന്ന്   പറയുന്നത്   ശരിയോ.   അതിൽ   അതിമേന്മയുള്ളത്    ഉണ്ട്.   ഭാരതത്തിൽ    ജനിച്ചുവളർന്ന   ഭാരതീയർക്ക്   ഭാരതീയസംസ്കാരം   അനായാസകരമായി   പിന്തുടരുവാൻ   സാധിക്കുന്നു.   നമ്മുടെ  അടുത്ത    തലമുറ   ഭാരതത്തിന്   വെളിയിൽ    എവിടെ   ജനിച്ചാലും,   അവൻ   അവനെ   അറിഞ്ഞാൽ,   അവന്റെ   മാതാപിതാക്കളെയും   കുടുംബത്തെയും    അറിഞ്ഞാൽ    അവൻ    തെന്നിപ്പോവില്ല.   അവന്റെ   ഉറവിടം,    അവന്റെ   മാതാപിതാക്കളും   കുടുമ്പവും   ആയതിനാൽ,   മാതാപിതാക്കൾ   തങ്ങളുടെ   മക്കൾക്ക്,  തങ്ങളുടെ   കുടുംബത്തെയും   കുലത്തെയും  ജാതിയെയും   പറ്റി    കൊടുക്കുന്ന  ശിക്ഷണം   വളരെ   വലുതാണ്.   മാതാപിതാക്കൾ,   മക്കളെ   വേദപാഠപഠനത്തിനും   പെരുന്നാളിനുമൊക്കെ   ക്നാനായ   പള്ളിയെന്ന   ബോർഡ്   തൂക്കിയിട്ടിരിക്കുന്ന   പള്ളിയിലാണ്    വിടുന്നത്   എന്നു    പറഞ്ഞു    അഥവ   വിചാരിച്ച്    ഒഴിവായാൽ  (free   ആയാൽ)    സംസ്‌കാരവ്യത്യാസം ഉണ്ടാവും.    പൗലോസ്ശ്ലീഹ,  "When   you   are   in   Rome,  live   like   a  Roman",   എന്ന്   പറഞ്ഞുവെന്ന്   പറഞ്ഞു   നമ്മൾ   അമേരിക്കക്കാരനാവുന്നതുകൊണ്ടാണ്    വീട്ടിൽ    ചെല്ലുമ്പോൾ,   വീട്ടിൽ    കാണണ്ടവരെ   അനേഷിച്ചു    ചെല്ലുമ്പോൾ   ഹോട്ടലിൽ   കാണുന്നത്. 

ധാരാളം    യുവജനങ്ങളും   മുതിർന്നവരും   പള്ളിയിൽ   വന്ന്,   പള്ളിനിറയെ   ആളുള്ള   ഫോട്ടോകൾ   എടുത്ത്   സന്തോഷിക്കുമ്പോൾ,  അതിന്റെ   എത്രയോ   മടങ്ങ്   ആൾക്കാരാണ്   നമ്മുടെ   പള്ളികളിൽ    വരാതെ   മറ്റു    പള്ളികളിൽ   പോവുന്നത്.   അതും   നമ്മൾ   കാണണം.   നൂറിൽ,   ഒരാട്   പോയതിനെ    അനേഷിക്കുന്നതിനെപ്പറ്റി   പറയുന്ന   ബൈബിൾ   അനുസരിക്കുന്ന   നമ്മൾ,   എന്തുകൊണ്ട്   നമ്മുടെ   പള്ളി   വിട്ടു   മറ്റ്   പള്ളികളിൽ    പോവുന്നവരെപ്പറ്റി    അനേഷിക്കുന്നില്ല.   അവർ   പള്ളിവിരോധികളായിരുന്നുവെങ്കിൽ   അന്യ    പള്ളികളിൽ    പോവുമോ?
സഭയും    സമുദായവും    കൈകോർത്താൾ   എന്ന    പ്രയോഗം    നല്ലതാണു.   അതിൽ   സഭ   പറയുന്നതിൽ   സത്യവും  സത്യവിരുദ്ധവും   ഉണ്ടോയെന്ന്   സമുദായവും,   തിരിച്ച്   സഭയും    ചിന്തിക്കണം.   സഭകളും  വേദഗ്രന്ഥങ്ങളും    ശരിതന്നെ;   അത്   മാത്രമല്ല   ശരികൾ ,   അതിലേറെ   ശരികൾ    പുറത്തുണ്ടെന്നുള്ളത്   സഭാധികാരികൾക്ക്   അറിയാമെങ്കിലും   ആശ്രിതവത്സരർക്ക്   അറിയില്ല.   വിശ്വാസം    നല്ലതാണ്;  പക്ഷെ   വിശ്വാസം  മാത്രം   പോര.   സമുദായങ്ങൾ   ക്ഷമിക്കുന്നില്ലായിരുന്നുവെങ്കിൽ    ഇന്ന്    ലോകത്തിൽ   ഒരു    മതവും   നിലനിക്കുമായിരുന്നില്ല.

അമേരിക്കയിലെ   ഫ്ലോറിഡായിലുള്ള   റ്റാബയിലെ   കമ്മ്യൂണിറ്റി   സഭയ്‌ക്കെതിരെ   കേസ്   കൊടുത്തു.  കേസ്സുകൾ   പരമാവധി    പറഞ്ഞുതീർത്ത്   ഒഴിവാക്കേണ്ടതാണെങ്കിലും,    കേസ്    കൊടുത്ത    സ്ഥിതിക്ക്,  സഭ   മുൻകൈയെടുത്ത്   പൊതുജനം   അറിയുംമുന്പേ    അത്   മുൻപോട്ട്   വിടാതെ   മിത്രഭാവത്തോടെ    രമ്യതപ്പെടുത്തേണ്ടതായിരുന്നു;   അതിലാണ്   സഭ   വിജയം   കാണേണ്ടത്.   വിജയിച്ച   സഭയെ    അനുമോദിക്കണം;  വിശുദ്ധ   ഗ്രന്ഥങ്ങൾ    പറയുന്നതുപോലെ    ശത്രുതയുള്ളവന്റെ   അടുക്കൽ   പോയി    രമ്യതപ്പെട്ടുവന്ന്   ബലി     അർപ്പിക്കണമെന്നുള്ളത്   അന്വർത്ഥമായി .
മത്സരിക്കുന്നത്   മറ്റുള്ളവരെ    തോൽപ്പിക്കുവാനല്ല ;  അവനവനു   ജയിക്കുവാനാണ്.   അതുപോലെ    സഭയ്‌ക്കെതിരെ   കേസ്  കൊടുക്കുന്നുവെങ്കിൽ   അത്   സഭയെ   തോൽപ്പിക്കുവാനല്ല ;  അവർ   പരാജയപ്പെട്ട്   സ്വത്തുവകകൾ    നഷ്ടപ്പെട്ട്   സ്വവംസം   ഉൽമൂലനം    ചെയ്യപ്പെടാതിരിക്കുവാൻ   വേണ്ടിയാണ്.    റ്റാബാക്കാർ    കേസ്   കൊടുത്തതുകൊണ്ടല്ല   അമേരിക്കയുൾപ്പെടെ   പല   രാജ്യങ്ങളിലും   ക്രിസ്തീയ   ദേവാലയങ്ങൾ    അടച്ചുപൂട്ടപ്പെട്ടതും ,  അടച്ചുപൂട്ടുന്നതും.  ഈ   വക   വസ്തുതകൾ   ആശ്രിതവത്സരർ   അറിയുന്നില്ലന്നേയുള്ളു.    കമ്മ്യൂണിറ്റി    സെന്ററിന്റെ    നികുതിയിളവിനായി    ഒരു   അച്ഛൻ   എഴുത്തു   കൊടുക്കുന്നത്   ഔദാര്യമല്ല ;   അത്   അദ്ദേഹത്തിൻറെ    ജോലിയുടെ   ഭാഗമാണ്.   ഇങ്ങനെയുള്ള    ആവശ്യങ്ങൾക്ക്   എഴുത്ത്    കൊടുക്കില്ലാത്ത   ഒരാളുടെ   സേവനം   ആ    സമൂഹത്തിന്    ആവശ്യമുണ്ടോ?  
റ്റാമ്പാക്കാർ   വെറുതെ   $ 2000. 00   വക്കീൽഫീസ്സായി   കൊടുത്തു   നഷ്ടപ്പെടുത്തിയെന്നു   പറയുന്നു.   അതും   ആ   കമ്മ്യൂണിറ്റിയുടെ   തുക   തന്നെ.    സഭയ്ക്കാണ്   പണം   ചിലവായതെങ്കിലും   സഹിക്കേണ്ടത്   ഈ   ജനം   തന്നെ.    പ്രശസ്തിയും   അംഗീകാരവും    ബഹുമാനവും   മാത്രമേ   സഭയ്ക്ക്   വേണ്ടു ;   താങ്ങുവാനാവു.   നഷ്ടങ്ങൾ   എന്നും,   എവിടെയും  സഹിക്കേണ്ടത്   പൊതുജനം   തന്നെ;   അതും   കൊടുക്കുന്നവൻതന്നെ   കൂടുതലായിട്ട്   സ്വരൂപിക്കണം.   ഇങ്ങനെ    തുകകൾ    കൂടുതൽ    കൂടുതൽ   കൊടുക്കുന്നതിനനുസരിച്ചുള്ള   ദണ്ഡവിമോചനം   സഭ   നിർത്തലും   ചെയ്തു. 

പള്ളിക്കെതിരെ   കള്ളക്കേസ്    കൊടുത്ത് ,   പള്ളിയെ    സ്നേഹിക്കുന്നവർ    കൊടുത്ത    നേർച്ചപ്പണം    കൊള്ളയടിക്കുവാൻ    നടക്കുന്നവരാണ്    റ്റാമ്പാക്കാരെന്ന്     റ്റാമ്പാ    കമ്മ്യൂണിറ്റിയെ    വിശേഷിപ്പിച്ചത്    വിശേഷമായി.   പള്ളിയെ    കൊള്ളയടിക്കുവാൻ   ആവശ്യത്തിലേറെ    ആൾക്കാർ    പള്ളിക്കകത്തുണ്ട്.   പേരും   സ്ഥലവും  തിയതിയുമൊക്കെ   അറിയുന്നവരെക്കൊണ്ട്   പറയിപ്പിക്കാതിരിക്കുന്നതും   എഴുതിപ്പിക്കാതിരിക്കുന്നതും   ആണ്   നല്ലത്.  ക്രിസ്ത്യാനികളുടെ   എണ്ണത്തെ   ലോകജനസംഖ്യാപരമായി    താരതമ്മ്യപ്പെടുത്തുമ്പോൾ   അതിന്റെ   ഗുണനിലവാരവും   പരിഗണിക്കണം .

ബ .  വെള്ളൂരാട്ടിലച്ഛൻ  സഭയുടെ    നട്ടെല്ല്   അല്മെനികളാണന്ന്   പറഞ്ഞതിനെ   പലരും   വിമർശിച്ചെങ്കിലും    അദ്ദേഹം    സീറോ   മലബ്ബാർ    സഭയ്ക്ക്   എതിരാണെന്ന്   തോന്നുന്നില്ലന്നു   എഴുതിക്കണ്ടതിൽ   ആശ്വാസം.   പറയുന്നത്   മനസ്സിലാവാത്തപ്പോൾ    വിശ്വസിക്കും ;  മനസ്സിലാവുമ്പോൾ   ചിന്തിക്കും.   ഞാൻ    പറയുന്നതുപോലെ ,  അതുമാത്രം   എല്ലാവരും    അനുസരിക്കണമെന്ന്   പറയുന്നതിലും    വലിയ   ഭോഷത്തരം   മറ്റൊന്നുണ്ടോ?    പറയുന്നത്   ശരിയും   സത്യവുമാണെങ്കിൽ   നിർബ്ബന്ധിക്കാതെതന്നെ    അനുസരിച്ചുകൊള്ളും.   ചുരുങ്ങിയപഷം പറയുന്നവർക്കെങ്കിലും    പറയുന്നതിൽ    വിശ്വാസവും    ബോധ്യവും   ഉണ്ടായിരിക്കണം.   ദൈവകൽപന    ലംഘിച്ചതിനാണല്ലോ    സർവ്വ   സൗഭാഗ്യങ്ങളും    നിറഞ്ഞ    ഏദൻതോട്ടത്തിൽ    നിന്നും    ആദവും   ഹൗവ്വയും   ശിക്ഷയനുഭവിക്കേണ്ടി വന്നത്.     അതുപോലെ    അമേരിക്കയിൽ   ജീവിക്കുന്ന    കോട്ടയം   രൂപതയുടെ    ക്നാനായ   മക്കളെ   ചിക്കാഗോ    രൂപതയ്ക്ക്    എറിഞ്ഞു    കൊടുത്തതാണ്   ക്നാനായ   സമുദായത്തിന്    പറ്റിയ    തെറ്റ്.   എന്നാൽ    ആദ്യത്തേത്   ദൈവശിക്ഷയും,  രണ്ടാമത്തേത്   മനുഷ്യശിക്ഷയും    ആയതിനാൽ ,  മനുഷ്യന്   മനുഷ്യ   ശിക്ഷയിൽ   നിന്നും   മോചനം   നേടാവുന്നതേയുള്ളൂ.    ചിന്തിച്ച്   പരിശ്രമിക്കണമെന്നുമാത്രം.   അന്യന്റെ    മുൻപിൽ    കൈനീട്ടാതെ   നമ്മുടെ    അദ്ധ്വാനത്തിലൂടെ    നമ്മൾ,   നമ്മളെ    ഉയർത്താൻ   ശ്രമിക്കണം.   അത്    വ്യക്തിപരമായാലും   സാമുദായികപരമായാലും   മതപരമായാലും .   അർഹതപ്പെട്ടതിന്    യാചിക്കാതെ   അവകാശമായി    ആവശ്യപ്പെടണം.   മരിച്ചാലും    തോൽക്കരുത്.                    
              
നമുക്ക്   നമ്മുടെ    ആൾക്കാർ   മാത്രമേ   പിതാവാകാവൂ.   നമ്മുടെ   പിതാവെ     നമ്മൾക്ക്    സ്വന്തമാകു .   മറ്റു   പിതാക്കന്മാർ   നമ്മുടെ   അധികാരിയാവരുത്,  സ്വന്തമാവരുത് ;  അവർ    വെറും   സന്ദർശകർ  (visitor)  മാത്രമേ   ആവാവു .   പ്രതിസന്ധികളെ   നേരിടുവാൻ   ഭയമുള്ളവരാണ്    എല്ലാം   ദൈവത്തിന്   വിട്ടുകൊടുത്ത്    വിഢികളായി    ജീവിക്കുന്നത്.  സമുദായത്തിന്    അതിന്റെ   പൂർണ്ണ    അർത്ഥത്തിൽ    നിലനിർത്തിക്കൊണ്ടുള്ള     ക്രൈസ്തവതയാണ്    വേണ്ടത്.   ആ   ആൾ   (ഒരു   സ്ഥാനത്ത്   ഇരിക്കുന്ന   ആൾ)    പറയേണ്ടത്   സത്യവും   നീതിയും   ന്യായവുമാണെന്ന്   നമ്മൾ    വിശ്വസിക്കുന്നതുകൊണ്ട് ,  അതെല്ലാം   സത്യമാണെന്ന്    വിശ്വസിച്ച് ,   ഇല്ലാത്ത   ബോധ്യത്തോടെ   ഏറ്റു    പാടുന്നു.   അതാണ്   നമ്മുടെ   പരാജയവും   അവരുടെ   വിജയവും.   പെരുമാറ്റച്ചട്ടപ്രകാരം    (protocol)   ഉയർന്ന   സ്ഥാനത്തുള്ളവരെ   ആത്മാർത്തമായി    സ്നേഹിക്കുവാനും    ബഹുമാനിക്കുവാനും   അനുസരിക്കുവാനും   സാധിക്കാത്തവരാണ്    താഴേക്കിടയിലുള്ളവരെ   അടിച്ചമർത്തുവാൻ    ശ്രമിക്കുന്നത്.    മുകളിലോട്ട്    ബഹുമാനിക്കുന്നതുപോലെ    താഴോട്ടും    വേണം.    വ്യക്തിത്വം   ഇല്ലാത്തവനും    നഷ്ടപ്പെട്ടവനും   ആണ്   സ്ഥാനാവസ്ത്രങ്ങളും   കസേരകളും   ദുരുപയോഗം   ചെയ്യുന്നത്.  

എല്ലാ    മതവിഭാഗങ്ങളിലും    പൂജാദികർമ്മങ്ങൾ    ഒഴികെയുള്ള   എല്ലാ    ഭരണാധികാരികളെയും   രഹസ്യ   വോട്ടിങ്ങുകളിലൂടെ    പൊതുജനത്തിന്    തിരഞ്ഞെടുക്കുവാൻ   സാധ്യമായാൽ    എല്ലായിടത്തെയും   75 %  പ്രശ്നങ്ങളും   പരിഹരിക്കപ്പെടും.  

"................   നമുക്ക്   ഒരു    രൂപതയും   സീറോ    മലബ്ബാറിന്   54  രൂപതയും   എന്നതിനെ   ഞാൻ    കാണുന്നത്   അല്പം    വ്യത്യസ്തമായാണ് .  നാം   ഇപ്പോഴും   ഒരുമിച്ചു   നിൽക്കുന്നു.    അവർ   54   രൂപതകളിലായി    ചിതറി   നിൽക്കുന്നു.  ............" ,  എന്ന്    ശ്രീ    അനിൽ    മറ്റത്തിക്കുന്നേൽ    സ്വന്തം    നാട്ടുകാരനായ    ശ്രീ   ടോജോ    ചോരത്തിന്   കൊടുത്ത   മറുപടിയിൽ    പറയുന്നു.   നോർത്തമേരിക്കയിലെ    ആകെയുള്ള    12   ക്നാനയപ്പള്ളികളും   ചിക്കാഗോ   രൂപതയുടേതാണെന്നും  കോട്ടയം   രൂപതയ്ക്ക്   ഇതിന്മേൽ    യാതൊരുവിധത്തിലുള്ള    അധികാരവും   അവകാശവും   ഇല്ലന്നുള്ളതിന്റെ   ഉത്തമ    ഉദാഹരണല്ലോ    നമ്മുടെ    പിതാക്കന്മാരായ    മൂലക്കാട്ട്   പിതാവിനെയും    പണ്ടാരശ്ശേരി    പിതാവിനെയും    സാക്ഷി    നിർത്തി    നമ്മുടെ    പള്ളികളെല്ലാം   അങ്ങാടിയത്ത്     പിതാവ്    വെഞ്ചരിച്ചത്.    ഇതൊന്നും   എവർക്കൊന്നും   അറിയില്ലന്നുണ്ടോ.   ഞാൻ    മുൻപ്    പറഞ്ഞിരുന്നതുപോലെ    മൂലക്കാട്ട്   പിതാവിന്   ക്നാനായ    സാമുദായിക    പരിപാടികളിൽ   മാത്രമേ    ധൈര്യമായി    പങ്കെടുക്കുവാനാവു    എന്നതിന്റെ    ഉത്തമ    ഉദാഹരണമാണ്   ഈ    കഴിഞ്ഞ   3 - )൦   തിയതി   (03  DEC  2017)    ചിക്കാഗോയിലെ   പുതിയ   ക്നാനായ    കമ്മ്യൂണിറ്റി     ഹാൾ    അഭി .  മൂലക്കാട്ട്   പിതാവ്   വെഞ്ചിരിച്ചത്.   അതിനുള്ള    ഏക    കാരണം    അദ്ദേഹം    ക്നാനായ    മാതാപിതാക്കൾക്ക്    ജനിച്ചുവെന്നുള്ളതാണ്.    വിശുദ്ധ    ബൈബിളിൽ   ദൂർത്ത്പുത്രനെ    സ്വീകരിച്ച    പിതാവിന്റെ    സ്ഥാനത്ത്    മക്കൾ   പിതാവിനെ  കുടിയിരുത്തുന്നു.